കോട്ടയം: ചാരക്കേസില്‍ കരുണാകരന് അനുകൂലമായി അന്ന് സ്വീകരിച്ച നിലപാട് എന്‍എസ്എസിന്റേതായിരുന്നില്ലെന്ന് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ വ്യക്തമാക്കി. സര്‍ക്കാരിന്റെ ഭാഗമായിരുന്ന എന്‍ഡിപി ചെയര്‍മാന്‍ എന്ന നിലയ്ക്കാണ് നാരായണപ്പണിക്കര്‍ കരുണാകരനെ പിന്തുണച്ചത്. ചാരക്കേസില്‍ ഉന്നത തല അന്വേഷണം വേണമെന്ന കെ മുരളീധരന്റെ നിലപാടും തുടര്‍ന്നുള്ള സംഭവങ്ങളും വലിയ വിവാദമാവുന്ന സാഹചര്യത്തിലാണ് സുകുമാരന്‍ നായര്‍ നിലപാട് അറിയിച്ചത്.
കേസിന്റെ സമയത്ത് എന്‍എസ്എസ് അടക്കമുള്ള ചുരുക്കം ചില സംഘടനകളാണ് കരുണാകരനെ പിന്തുണച്ചതെന്ന മുരളീധരന്റെ വാദം അദ്ദേഹം തള്ളിക്കളഞ്ഞു. എന്‍എസ്എസിനേയും ലീഗിനേയും തെറ്റിക്കാന്‍ ലീഗിലെ ചിലര്‍ മനപൂര്‍വ്വം ശ്രമിച്ചതായും സുകുമാരന്‍ നായര്‍ പറഞ്ഞു. ഇവരാണ് എന്‍എസ്എസ്സിന്റെ നിലപാടുകളെ വര്‍ഗ്ഗീയവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നത്. വിദ്യാഭ്യാസ വകുപ്പ് പൂര്‍ണ പരാജമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ദേവസ്വം ബോര്‍ഡുകളുടെ പുന:സംഘടന ഉടന്‍ പൂര്‍ത്തിയാക്കണമെന്നും സുകുമാരന്‍ നായര്‍ ആവശ്യപ്പെട്ടു. ബോര്‍ഡുകള്‍ ഉദ്യോഗസ്ഥരുടെ കീഴിലാവുന്നത് വന്‍ അഴിമതിക്ക് ഇടയാക്കും. മൂന്നു ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള അമ്പലങ്ങളില്‍ ഭരണം നിലവില്‍ സ്തംഭിച്ചിരിക്കുകയാണെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പറഞ്ഞു.
Discussion about this post