ന്യൂഡല്‍ഹി: 1962ലെ ഇന്ത്യാ- ചൈന യുദ്ധത്തിന്റെ അമ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് ഡല്‍ഹിയില്‍ പ്രത്യേക ചടങ്ങ് നടന്നു. യുദ്ധത്തില്‍ മരിച്ച സൈനികര്‍ക്ക് പ്രതിരോധമന്ത്രി എ കെ ആന്റണിയും സേനാ മേധാവികളും സ്മരാണഞ്ജലികള്‍ അര്‍പ്പിച്ചു. ഇന്ത്യാ ചൈന തര്‍ക്കം ചര്‍ച്ചകളിലൂടെ പരിഹരിക്കുമെന്ന് പ്രതിരോധമന്ത്രി പറഞ്ഞു.
ഇന്ത്യയുടെ അതിര്‍ത്തികള്‍ സുരക്ഷിതമാണെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഡല്‍ഹിയിലെ അമര്‍ ജവാന്‍ ജ്യോതിയിലായിരുന്നു ചടങ്ങ് സംഘടിപ്പിച്ചിരുന്നത്. കരസേന, നാവികസേന, വ്യോമസേന എന്നിവയുടെ തലവന്‍മാരും മരിച്ച സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു.
Discussion about this post