തിരുവനന്തപുരം: കേരളത്തിലെ വിമാനയാത്രക്കാരുടെയും കേരളത്തിലേക്കു വരുന്നവരുടെയും അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാരിനു ബാധ്യതയുണ്ടെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. തിരുവനന്തപുരത്ത് എയര്‍ ഇന്ത്യയുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങള്‍ ദൗര്‍ഭാഗ്യകരമാണ്. എയര്‍പോര്‍ട്ട് അധികൃതര്‍ വളരെ വൈകിയാണ് സംഭവത്തെക്കുറിച്ച് പോലീസിനെ അറിയിച്ചത്. വിവരം അറിഞ്ഞ ഉടന്‍തന്നെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തിലെത്തി ആവശ്യമായ നടപടികള്‍ സ്വീകരിച്ചെന്നും അദ്ദേഹം പറഞ്ഞു.
പ്രതിഷേധമുയര്‍ത്തിയ യാത്രക്കാര്‍ക്കെതിരെ കേരള പോലീസ് കേസെടുത്തിട്ടില്ല. സിഐഎസ്എഫിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നത്.
Discussion about this post