തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കലോത്സവ വേദി തിരൂരങ്ങാടിയില്‍ നിന്നും മലപ്പുറത്തേ മാറ്റി. തിരരൂരങ്ങാടിയില്‍ കലോത്സവം നടത്തുന്നതിനുള്ള സൗകര്യങ്ങള്‍ കുറവാണെന്ന് വ്യാപകമായ പരാതി ഉയര്‍ന്നിരുന്നു. ഇതിനെത്തുടര്‍ന്ന് സൗകര്യങ്ങള്‍ പരിശോധിക്കാന്‍ സര്‍ക്കാര്‍ സമിതിയെ നിയോഗിച്ചിരുന്നു. വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എം.ഐ. സുകുമാരന്റെ നേതൃത്വത്തിലെ വിദഗ്ധ സംഘം സ്ഥലത്ത് പരിശോധന നടത്തി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വേദി മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഒക്ടോബര്‍ മൂന്നിന് തിരുവനന്തപുരത്ത് വിദ്യാഭ്യാസമന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗമാണ് കലോത്സവം തിരൂരങ്ങാടിയില്‍ നടത്താന്‍ തീരുമാനിച്ചത്. 217 ഇനങ്ങളിലായി 10,000 ഓളം കുട്ടികള്‍ പങ്കെടുക്കുന്ന കലോത്സവത്തിന് 17 വേദികളാണ് വേണ്ടത്.
നേരത്തെ കലോത്സവത്തിന് വിദ്യാഭ്യാസമന്ത്രിയുടെ മണ്ഡലമായ തിരൂരങ്ങാടി വേദിയാക്കിയതില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. തിരൂരങ്ങാടിയില്‍ കലോത്സവം നടത്താനുള്ള സൗകര്യം ഇല്ലെന്നുള്ള പരാതിയെത്തുടര്‍ന്ന് . അധ്യാപക സംഘടനകളും വേദി മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് തിരൂരങ്ങാടിയിലെ
Discussion about this post