കാണ്‍പൂര്‍: ഉത്തര്‍പ്രദേശിലെ ഫത്തേപൂര്‍ ജില്ലയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സിന് തീപിടിച്ച് 12 പേര്‍ വെന്തുമരിച്ചു. 32 പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. ജഹനാബാദ് നഗരത്തിലെ ബസ് സ്റ്റാന്‍ഡിന് ഒരു കിലോമീറ്റര്‍ അകലെയാണ് അപകടമുണ്ടായത്. ബസ് 11,000 കെവി ഹൈടെന്‍ഷന്‍ വൈദ്യുതി ലൈനില്‍ തട്ടിയതിനെത്തുടര്‍ന്ന് പവര്‍ കേബിള്‍ ബസ്സിന് പുറത്തേയ്ക്ക് വീഴുകയും തീപിടിക്കുകയുമായിരുന്നു.
അമൗലി വഴി ഫത്തേപ്പൂര്‍ സദറിലേയ്ക്ക് പോവുകയായിരുന്നു ബസ്. അപകടസമയത്ത് ബസ്സില്‍ അമ്പതോളം യാത്രക്കാരുണ്ടായിരുന്നു. മരിച്ചവരില്‍ ഭൂരിഭാഗം പേരും ഫത്തേപുര്‍ സ്വദേശികളാണ്. അപകടത്തില്‍ പൊള്ളലേറ്റവരെ ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
Discussion about this post