കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്നും തിങ്കളാഴ്ച രാവിലെ രക്ഷപെട്ട തടവുകാരന്‍ മോഹന്‍ദാസ് പിടിയിലായി. തലശ്ശേരിയില്‍നിന്ന് ഡി.വൈ.എസ്.പി പ്രിന്‍സ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് മോഹന്‍ദാസിനെ പിടികൂടിയത്. ജയിലിനു പുറത്ത് ജോലിചെയ്യാന്‍ കൊണ്ടുപോയപ്പോള്‍ മോഹന്‍ദാസ് രക്ഷപെടുകയായിരുന്നു. രാവിലെ 10.45 ഓടെയാണ് മോഹന്‍ദാസിനെ കാണാതായത്. സംഭവവുമായി ബന്ധപ്പെട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന ഹെഡ് വാര്‍ഡനെ സസ്‌പെന്‍ഡു ചെയ്തിരുന്നു. സ്ത്രീ പീഡനക്കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയാണ് പാലക്കാട് ഒറ്റപ്പാലം സ്വദേശി മോഹന്‍ദാസ്.
മാള ഇരട്ടക്കൊലപാതക കേസിലെ പ്രതി റിപ്പര്‍ ദയാനന്ദനും മോഷണ കേസുകളിലെ പ്രതി റിയാസും മാസങ്ങള്‍ക്ക് മുന്‍പ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്നും രക്ഷപെട്ടിരുന്നു.
Discussion about this post