ന്യൂഡല്‍ഹി: ചാല ടാങ്കര്‍ ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ നഷ്ടപരിഹാരം നല്‍കില്ല. കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാരുടെയും എംപിമാരുടെയും അഭ്യര്‍ഥനയെ തുടര്‍ന്ന് അപകടത്തിനിരയായവര്‍ക്ക് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ നഷ്ടപരിഹാരം നല്‍കുമെന്നു കേന്ദ്ര പെട്രോളിയം മന്ത്രി ജയപാല്‍ റെഡ്ഡി നേരത്തെ വ്യക്തമാക്കിയിരുന്നു.
പാചകവാതകം കൊണ്ടുപോകുന്നതിനായി കരാര്‍ എടുത്തിട്ടുള്ള അപകടത്തില്‍പ്പെട്ട ടാങ്കര്‍ ലോറിയുമായി കോര്‍പ്പറേഷന് ബാധ്യതകളൊന്നുമില്ലെന്നാണ് കോര്‍പ്പറേഷന്റെ ന്യായീകരണം. ദുരന്തത്തില്‍ 20 പേരാണു മരിച്ചത്.
Discussion about this post