ന്യൂഡല്‍ഹി: വിദേശകാര്യമന്ത്രി എസ്.എം കൃഷ്ണ രാജിവെച്ചു. ഞായറാഴ്ച കേന്ദ്രമന്ത്രിസഭാ പുനസംഘടന നടക്കുന്നതിന് മുന്നോടിയായിട്ടാണ് രാജി. ഉച്ചയ്ക്ക് ശേഷം കൃഷ്ണ രാജിക്കത്ത് പ്രധാനമന്ത്രിക്ക് നല്‍കിയതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ കൃഷ്ണയോ പ്രധാനമന്ത്രിയുടെ ഓഫീസോ ഇക്കാര്യത്തില്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കൃഷ്ണയെ സംസ്ഥാനത്തിന്റെ ചുമതലകള്‍ ഏല്‍പിക്കാനാണ് നീക്കമെന്നാണ് സൂചന. യെദിയൂരപ്പയുടെ നേതൃത്വത്തില്‍ ബിജെപിയില്‍ ഉടലെടുത്ത ഭിന്നത കൃഷ്ണയുടെ വരവോടെ കോണ്‍ഗ്രസിന്റെ വോട്ടാക്കി മാറ്റാന്‍ കഴിയുമെന്നാണ് പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന്റെ പ്രതീക്ഷ. ഈ പശ്ചാത്തലത്തില്‍ മന്ത്രിസഭാ പുനസംഘടനയില്‍ കൃഷ്ണയെ ഒഴിവാക്കിയേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കര്‍ണാടക മുന്‍ മുഖ്യമന്ത്രിയാണ് കൃഷ്ണ.
Discussion about this post