തിരുവനന്തപുരം: ചൊവ്വാഴ്ച സ്വകാര്യബസ് ജീവനക്കാര്‍ ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി പണിമുടക്കും. സി.ഐ.ടി.യു അനുകൂല സംഘടനയായ കേരള സ്‌റ്റേറ്റ് വര്‍ക്കേഴ്‌സ് ഫെഡറേഷനാണ് രാവിലെ ആറ് മണി മുതല്‍ മുതല്‍ രാത്രി ഒമ്പത് മണി വരെയായിരിക്കും പണിമുടക്കുന്നത്.
മന്ത്രിസഭാ ഉപസമിതി നല്‍കിയ ഉറപ്പുകള്‍ പാലിക്കാത്തതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. മുഖ്യമന്ത്രി പറഞ്ഞ 15 ദിവസത്തെ കാലാവധി കഴിഞ്ഞിട്ടും ചാര്‍ജ് വര്‍ധന നടപ്പാക്കാന്‍ കൂട്ടാക്കാത്തതില്‍ ബസുടമകള്‍ പ്രതിഷേധിച്ചു. വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ ചാര്‍ജ് ഉള്‍പ്പെടെ വര്‍ധന ആവശ്യപ്പെട്ടാണു സമരം. ബസുടമകളുടെ ആവശ്യങ്ങള്‍ ന്യായമാണെന്നും ടിക്കറ്റ് നിരക്കും വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ നിരക്കും വര്‍ധിപ്പിക്കണമെന്നും കമ്മീഷന്‍ ശിപാര്‍ശ ചെയ്തിട്ടും നടപ്പാക്കാത്തതിനാലാണു സമരത്തിനിറങ്ങുന്നതെന്നു കമ്മിറ്റി ജനറല്‍ സെക്രട്ടറി ജോസ് കുഴുപ്പില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
Discussion about this post