ന്യൂഡല്‍ഹി: പി.സി ചാക്കോ എം. പിയുടെ പരസ്യ പ്രസ്താവന ഗുരുതരമായ അച്ചടക്ക ലംഘനമാണെന്ന് രാജ്യസഭാ ഉപാധ്യക്ഷന്‍ പി ജെ. കുര്യന്‍ എം. പി പറഞ്ഞു. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല മാറണം എന്ന പി.സി. ചാക്കോയുടെ പ്രസ്താവനയാണ് വിവാദമായത്. കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയാണ് രമേശ് ചെന്നിത്തലയെ കെപിസിസി പ്രസിഡന്റായി നിശ്ചയിച്ചത്. കെപിസിസി പ്രസിഡന്റ് ഒഴിയണം എന്ന് എഐസിസിയുടെ വക്താവ് പറയുന്നത് കോണ്‍ഗ്രസ് പ്രസിഡന്റിന്റെ തീരുമാനത്തിന് എതിരാണ്. പരസ്യ പ്രസ്താവന പാടില്ല എന്ന് എഐസിസി തന്നെ വിലക്കിയതാണ്. ആ നിലയ്ക്കും ചാക്കോ നടത്തിയത് അച്ചടക്ക ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.
കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനത്തിരിക്കുന്ന രമേശ് ചെന്നിത്തലയെ ഗ്രൂപ്പിന്റെ പേരില്‍ ആക്ഷേപിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. രമേശ് ചെന്നിത്തല ഇപ്പോള്‍ കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയേണ്ട ഒരു കാര്യവുമില്ല. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയും രമേശ് ചെന്നിത്തല കെപിസിസി പ്രസിഡന്റുമായ ടീം നല്ല പ്രവര്‍ത്തനമാണ് കാഴ്ചവയ്ക്കുന്നതെന്നും പി.ജെ കുര്യന്‍ പറഞ്ഞു.
Discussion about this post