ന്യൂഡല്‍ഹി: കൊച്ചി മെട്രോ റെയില്‍ പദ്ധതി സംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത്തുമായി ചര്‍ച്ച നടത്തി. കൊച്ചി മെട്രോ ഏറ്റെടുക്കാന്‍ ഡിഎംആര്‍സിയെ അനുവദിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച തീരുമാനം ഡിഎംആര്‍സി വൈകിപ്പിക്കുന്നതില്‍ അതൃപ്തി രേഖപ്പെടുത്തി മുഖ്യമന്ത്രി നേരത്തെ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. കൊച്ചി മെട്രോയില്‍ പരിമിതമായ പങ്കാളിത്തം മാത്രം മതിയെന്ന് കേന്ദ്രനഗരവികസന മന്ത്രാലയം ഡിഎംആര്‍സിക്ക് നിര്‍ദേശം നല്‍കിയ പശ്ചാത്തലത്തില്‍ കൂടിയാണ് മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച.
Discussion about this post