തിരുവനന്തപുരം: ഐ.എഫ്.സി യുടെ ഓംബുഡ്‌സ്മാന്‍ വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ പരിസ്ഥിതി പഠനവുമായി ബന്ധപ്പെട്ട് പരിശോധനയ്‌ക്കെത്തി നാട്ടുകാരില്‍ നിന്ന് തെളിവെടുത്തു. ടൂറിസം, മത്സ്യബന്ധനം എന്നിവയ്ക്ക് തുറമുഖം ദോഷമുണ്ടാക്കുമെന്ന് പദ്ധതിയുടെ ഉപദേശകരായ ഐ.എഫ്.സിയെ സമീപിച്ച് ചിലര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണിത്.
അതേസമയം വ്യാജപരാതികളുമായി രംഗത്തുവന്നിരിക്കുന്ന റിസോര്‍ട്ട് ലോബിയെ സര്‍ക്കാര്‍ നേരിടുമെന്ന് മന്ത്രി കെ. ബാബു പത്രസമ്മേളനത്തില്‍ പറഞ്ഞു. പദ്ധതിയെ അട്ടിമറിക്കാനുള്ള റിസോര്‍ട്ട് ലോബിയുടെ ശ്രമമാണെന്നും അത് അംഗീകരിക്കില്ലെന്നും മന്ത്രി കെ.ബാബു വ്യക്തമാക്കി. പരിസ്ഥിതി ആഘാത പഠനത്തിന്റെ റിപ്പോര്‍ട്ട് ഡിസംബറില്‍ പ്രസിദ്ധീകരിക്കും. പരിസ്ഥിതി അനുമതി കിട്ടിയാലുടന്‍ തുറമുഖത്തിന്റെ നിര്‍മാണത്തിനും ഓപ്പറേറ്റര്‍ക്കുമുള്ള ടെന്‍ഡര്‍ ക്ഷണിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post