മുംബൈ: റിസര്‍വ് ബാങ്ക് കരുതല്‍ ധനാനുപാത നിരക്ക് (സിആര്‍ആര്‍) 25 ശതമാനം കുറച്ചു. ഇതോടെ 4.50 ശതമാനമായിരുന്ന നിരക്ക് 4.25 ശതമാനത്തിലെത്തി. അര്‍ധവാര്‍ഷിക വായ്പാ അവലകോനത്തിലായിരുന്നു നിരക്ക് കുറച്ചത്. എന്നാല്‍ റിപ്പോ നിരക്ക് 8 ശതമാനമായും റിവേഴ്സ് റിപ്പോ നിരക്ക് 7 ശതമാനമായും നിലനിര്‍ത്തിയിട്ടുണ്ട്.
വിപണിയില്‍ കൂടുതല്‍ പണലഭ്യത ഉറപ്പുവരുത്താനാണ് കേന്ദ്രബാങ്കിന്റെ നീക്കം. 17,500 കോടി രൂപയാണ് ഇത് മൂലം വിപണിയിലെത്തുക. എന്നാല്‍ റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകളില്‍ മാറ്റം വരുത്താഞ്ഞത് ഓഹരിവിപണിയെ നിരാശപ്പെടുത്തിയിട്ടുണ്ട്.
Discussion about this post