പത്തനംതിട്ട: ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ശബരിമല തിര്‍ഥാടനത്തിന് മുന്നോടിയായി വിവിധ സന്നദ്ധ സംഘടനകളും വകുപ്പുകളുമായി സഹകരിച്ചുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നവംബര്‍ മൂന്നു മുതല്‍ ഏഴ് വരെ നടക്കും. വിപുലമായ ശുചീകരണ പദ്ധതിക്ക് ജില്ലാ കളക്ടര്‍ വി.എന്‍. ജിതേന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അന്തിമ രൂപം നല്‍കി.
മാതാ അമൃതാന്ദമയീ മഠത്തില്‍ നിന്നുള്ള 2200 പേരും അഖില ഭാരത അയ്യപ്പസേവാസംഘ ത്തിലെ നൂറുപേരും സത്യസായി സേവാസമിതിയിലെ 50 പേരും പെരിയാര്‍ ടൈഗര്‍ റിസര്‍വിന് കീഴിലുള്ള ഇക്കോ ഡവലപ്മെന്റ് കമ്മിറ്റിയിലെ 60 പേരും പത്തനം തിട്ട കാതോലിക്കേറ്റ് കോളജിലെ നാഷണല്‍ സര്‍വീസ് സ്കീമിലെ 70 പേരും നെഹ്റു യുവകേന്ദ്രയി ലെ 15 പേരും റാന്നി ബ്ളോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ 25 പേരും ശബരിമല സാനിറ്റേഷന്‍ സൊസൈറ്റിയിലെ 70 പേരും വനം വകുപ്പിന് കീഴിലുള്ള വനസംര ക്ഷണ സമിതി പ്രവര്‍ത്തകരും ശുചീകരണത്തില്‍ പങ്കാളിക ളാകും. മാലിന്യ സംസ്കര ണത്തിനുള്ള ഇന്‍സിനറേറ്റര്‍ ദേവസ്വംബോര്‍ഡ് സജ്ജമാക്കും.
സന്നദ്ധ പ്രവര്‍ത്തകരുടെ താമ സം, ഭക്ഷണം, ആവശ്യമായ ഉപ കരണങ്ങള്‍ തുടങ്ങിയവ ദേവസ്വം ബോര്‍ഡ് സജ്ജമാക്കും. സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് ആരോഗ്യ വകുപ്പ് പ്രതിരോധമരുന്ന് ലഭ്യമാക്കും. ഇതിനുപുറമേ പമ്പയില്‍ മെഡി ക്കല്‍ ടീമിനെയും ആംബുലന്‍സും ആരോഗ്യ വകുപ്പ് സജ്ജമാക്കും. സന്നിധാനത്തെ ശുചീകരണ പ്ര വര്‍ത്തനങ്ങള്‍ തിരുവല്ല ആര്‍ഡിഒ എ.ഗോപകുമാറും ജില്ലാ സര്‍വേ സൂപ്രണ്ട് എസ്.രാധാകൃഷ്ണനും ഏകോപിപ്പിക്കും. പമ്പയിലെ ശുചീകരണ പ്രവര്‍ ത്തനങ്ങള്‍ അടൂര്‍ ആര്‍ഡിഒ കെ. പി.ശശിധരന്‍ നായരും ദുരന്ത നി വാരണം ഡപ്യൂട്ടി കളക്ടര്‍ എന്‍. ബാലകൃഷ്ണപിള്ളയും ഏകോ പിപ്പിക്കും. നിലയ്ക്കലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ എഡിഎം എച്ച്.സലിംരാജ് ഏകോപിപ്പിക്കും.
Discussion about this post