പത്തനംതിട്ട: പിഎസ്‌സി നിയമനത്തിന് അഡൈ്വസ് മെമ്മോ ലഭിച്ചവര്‍ക്ക് ആരോഗ്യവകുപ്പ് നിയമനം നിഷേധിച്ചതായി പരാതി ഉയര്‍ന്നു. ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് തസ്തികയില്‍ കാസര്‍കോട് ജില്ലയില്‍ അഡൈ്വസ് മെമ്മോ ലഭിച്ച 36 പേരുടെ നിയമനമാണ് ആരോഗ്യവകുപ്പിന്റെ കെടുകാര്യസ്ഥത മൂലം തടസപ്പെട്ടത്.
പി എസ് സി നിയമനത്തിനായി അഡൈ്വസ് മെമ്മോ ലഭിച്ചാല്‍ 3 മാസത്തിനുള്ളില്‍ നിയമനം നടത്തണമെന്നാണ് നിയമം. എന്നാല്‍ ജൂനിയര്‍ ഹെല്‍ത്ത് നഴ്‌സ് തസ്തികയില്‍ കാസര്‍കോട് ജില്ലയില്‍ നിയമനത്തിനായി അഡൈ്വസ് മെമ്മോ ലഭിച്ച ആര്‍ക്കും നിയമനം നല്‍കിയില്ല.
ജില്ലയില്‍ 150ഓളം ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പക്ഷേ സ്ഥിരം നിയമനം നടത്താതെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചെഞ്ച് വഴി താല്‍ക്കാലിക നിയമനം തുടരുകയാണ്. കാസര്‍കോട് മാത്രമാണ് നിയമനം നടക്കാത്തത്.
Discussion about this post