കൊച്ചി: തീര്‍ഥാടന കാലത്ത് ശബരിമലയില്‍ 24 മണിക്കൂറും അന്നദാനം നടത്തണമെന്ന് ഹൈക്കോടതി ദേവസ്വം ബോര്‍ഡിനോട് നിര്‍ദേശിച്ചു. അന്നദാനം സംബന്ധിച്ച 2012 ഓഗസ്റിലെ കോടതിയുത്തരവ് നടപ്പാക്കാത്തതില്‍ കോടതി അതൃപ്തി പ്രകടിപ്പിച്ചു. സന്നിധാനം, പമ്പ, നിലയ്ക്കല്‍, എരുമേലി എന്നിവിടങ്ങളെ വാണിജ്യവല്‍ക്കരണത്തില്‍ നിന്ന് ഒഴിവാക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
കഞ്ഞി, പുഴുക്ക്, പൊങ്കല്‍ എന്നീ വിഭവങ്ങളാണ് അഭികാമ്യമെന്നും കോടതി ചൂണ്ടിക്കാട്ടി. എല്ലാ വഴിപാട് കൌണ്ടറുകളും മുഴുവന്‍ സമയവും തുറന്ന് പ്രവര്‍ത്തിപ്പിക്കണമെന്നും ജസ്റീസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍, എ.വി രാമകൃഷ്ണപിള്ള എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു.
Discussion about this post