ന്യൂഡല്‍ഹി: സബ്‌സിഡിയില്ലാത്ത പാചകവാതക സിലിണ്ടറുകളുടെ വില ഒന്നിന് 26 രൂപ 50 വര്‍ധിപ്പിച്ചു. ഇതോടെ കേരളത്തില്‍ സബ്സിഡി ഇല്ലാത്ത ഒരു സിലിണ്ടറിന് 958 രൂപയായി വില ഉയരും. ഡല്‍ഹിയില്‍ ഇത് 922 ആയിരിക്കും. സബ്‌സിഡിയുള്ള പാചകവാതക സിലിണ്ടറിന്റെ ഉപഭോഗം കേന്ദ്രസര്‍ക്കാര്‍ വര്‍ഷത്തില്‍ ആറെണ്ണമായി നിയന്ത്രിച്ചത് അടുത്തിടെയാണ്.
കേരളസര്‍ക്കാര്‍ ഇത് ഒമ്പതെണ്ണമായി നിശ്ചയിച്ചിട്ടുണ്ട്. സബ്‌സിഡിയില്ലാതെ ഉപയോഗിക്കുന്ന സിലിണ്ടറിന്റെ എണ്ണത്തിന് നിയന്ത്രണമൊന്നുമില്ല. പെട്രോളിയം കമ്പനികള്‍ക്ക് വില നിശ്ചയിക്കാനുള്ള അവകാശം നല്‍കിയ ശേഷം ഇത് മൂന്നാംതവണയാണ് വില കൂട്ടുന്നത്.
Discussion about this post