ഡമാസ്കസ്: ഡമാസ്കസില്‍ ഷിയാ തീര്‍ഥകേന്ദ്രത്തിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ ആറു പേര്‍ കൊല്ലപ്പെട്ടു. 13 പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. ഡമാസ്കസിലെ സയിദാ സയിനാബ് ഡിസ്ട്രിക്ടിലാണ് സംഭവം. സിറിയയിലുള്ള പലസ്തീന്‍ അഭയാര്‍ഥികളില്‍ ഒരു വിഭാഗത്തെ തങ്ങളുടെ കൂടെ ചേര്‍ത്തതായി സിറിയന്‍ വിമതര്‍ അവകാശപ്പെട്ടു. ഡമാസ്കസിലെ യാര്‍മക് ക്യാമ്പില്‍ മാത്രം 1,50,000 പലസ്തീന്‍ അഭയാര്‍ഥികളുണ്ട്.
Discussion about this post