ചെന്നൈ: ബി.ജെ.പി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരിക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കണമെന്നും ആരോടും മൃദു സമീപനമില്ലെന്നും ആര്‍.എസ്.എസ് വ്യക്തമാക്കി. ചെന്നൈയില്‍ ചേരുന്ന ആര്‍.എസ്.എസ് ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിനിടെ ജോയിന്റ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബലേ ആണ് ഇക്കാര്യം അറിയിച്ചത്.
ദേശീയ താല്‍പ്പര്യമാണ് ആര്‍.എസ്.എസിനുള്ളത്. കുറ്റക്കാര്‍ നിയമപരമായി ശിക്ഷിക്കപ്പെടണം. ആര്‍.എസ്.എസിന് ആരോടും മൃദു സമീപനമില്ല. എല്ലാത്തരം അഴിമതികളേയും ആര്‍.എസ്.എസ് ഒരു പോലെയാണ് കാണുന്നത്. മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന ദേശീയ എക്‌സിക്യൂട്ടീവ് ചെന്നൈയ്ക്ക് സമീപം കേളമ്പക്കത്ത് വണ്ടല്ലൂര്‍ റോഡിലുള്ള ശിവശങ്കര്‍ ബാബ ആശ്രമത്തിലാണ് നടക്കുക. യു.പി.എ. സര്‍ക്കാറിന്റെ ഭൂമി ഏറ്റെടുക്കല്‍ നിയമം, ബംഗ്ലാദേശില്‍ നിന്നുള്ള കുടിയേറ്റവുമായി ബന്ധപ്പെട്ട് അസമില്‍ ഉടലെടുത്തിട്ടുള്ള സംഘര്‍ഷങ്ങള്‍ എന്നിവയെക്കുറിച്ച് കൗണ്‍സില്‍ ചര്‍ച്ചചെയ്യും.
Discussion about this post