വയനാട്: വയനാട് വന്യജീവി സങ്കേതം കടുവ സങ്കേതമാക്കാനുള്ള നീക്കം വനം വകുപ്പ് ആരംഭിച്ചു. ജനങ്ങളുടെ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും തെറ്റായ പ്രചരണമാണ് നടക്കുന്നതെന്നും ജനപ്രതിനിധികള്‍ പറയുമ്പോള്‍ രഹസ്യമായാണ് വനം വകുപ്പിന്റെ നടപടികള്‍. വിവരാവകാശ നിയമപ്രകാരം തിരുവനന്തപുരത്തെ വന്യജീവിവിഭാഗം ഫോറസ്റ്റ് കര്‍സര്‍വേറ്റീവ് ഓഫീസില്‍ നിന്നും ലഭിച്ച രേഖകളില്‍ വയനാട് വന്യജീവി സങ്കേതം കടുവാസങ്കേതമാക്കാന്‍ കേന്ദ്രനിര്‍ദ്ദേശം ലഭിച്ചിട്ടുണ്ടെന്നും ഇതുപ്രകാരം നടപടികള്‍ സ്വീകരിക്കുന്നതായും അറിയുന്നു. എന്നാല്‍ ഏതെല്ലാം റെയ്ഞ്ചുകള്‍ ഇതില്‍ ഉള്‍പ്പെടുമെന്ന് തീരുമാനിച്ചിട്ടില്ല.
കടുവാസങ്കേതമായാല്‍ കൂടുതല്‍ നിയന്ത്രണം ഉണ്ടാകുമെന്ന ആശങ്കയിലാണ് ജനങ്ങള്‍. കോണ്‍ഗ്രസ് ഒഴികെയുള്ള രാഷ്ട്രീയ പാര്‍ട്ടികളും മറ്റ് സന്നദ്ധ സംഘടനകളും ഒരുമാസമായി കടുവ സങ്കേതത്തിനെതിരായി സമരത്തിലാണ്. രാത്രി യാത്രാ നിരോധനത്തിന് പിന്നാലെ കടുവാ സങ്കേതവും വന്നാല്‍ അത് വയനാടിനു ബാധ്യതയാകുമെന്നാണ് ആശങ്ക. എന്നാല്‍ ഇത്തരം ഒരു നീക്കവുമില്ലെന്നാണ് വനം മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ അറിയിച്ചത്.
Discussion about this post