തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടകര്‍ എത്തുന്ന വാഹനങ്ങളില്‍നിന്ന് അമിതപാര്‍ക്കിംഗ് ഫീസ് പിരിക്കുന്നത് അവസാനിപ്പിക്കണമെന്നും വാഹനങ്ങള്‍ പണം കൊടുക്കാതെ പാര്‍ക്ക് ചെയ്യാനുള്ള അവസരമുണ്ടാക്കണമെന്നും യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. വി.വി.രാജേഷ് ആവശ്യപ്പെട്ടു. ദേവസ്വംബോര്‍ഡിന് യാതൊരു ഉടമസ്ഥതയും ഇല്ലാത്ത സ്ഥലങ്ങളില്‍നിന്നുപോലും പിരിവു നടത്തുന്നത് നിയമലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയിലേക്കുള്ള കെ.എസ്.ആര്‍.ടി.സി ബസുകളില്‍ കുട്ടികള്‍ക്ക് ഹാഫ്ടിക്കറ്റ് അനുവദിക്കാത്തതിനെതിരെ ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും. കംപ്യൂട്ടര്‍ റിസര്‍വേഷനില്‍ ഹാഫ്ടിക്കറ്റ് സംവിധാനം ഇല്ലത്തതിനാല്‍ ചെറിയകുട്ടികളും മുതിര്‍ന്നവരോടൊപ്പം മുഴുവന്‍തുക നല്‍കാന്‍ നിര്‍ബന്ധിതരാകുന്നു. ഈ തീര്‍ത്ഥാടനവര്‍ഷം മുതല്‍ കുട്ടികള്‍ക്ക് ഹാഫ്ടിക്കറ്റ് അനുവദിക്കാനും നിലയ്ക്കല്‍ – പമ്പ സര്‍വ്വീസ് സൗജന്യമാക്കാനും കെ.എസ്.ആര്‍.ടി.സി തയ്യാറാകണമെന്ന് രാജേഷ് ആവശ്യപ്പെട്ടു.
Discussion about this post