കോട്ടയം: തമിഴ്‌നാട്ടില്‍ നിന്ന് ഗോവിന്ദാപുരം വഴി കോട്ടയത്തെത്തിച്ച ഒരു ലക്ഷം മുട്ടകള്‍ ലോറി സഹിതം പിടികൂടി. നാട്ടുകാര്‍ നല്‍കിയ രഹസ്യ വിവരത്തെതുടര്‍ന്നാണ് കോട്ടയത്തെ സ്വകാര്യ വ്യക്തിയുടെ ഗോഡൗണില്‍ എത്തിച്ച മുട്ട പിടികൂടിയത്. പക്ഷിപ്പനി പടരുന്ന സാഹചര്യത്തില്‍ അന്യസംസ്ഥാനങ്ങളില്‍നിന്നു കേരളത്തിലേക്കുള്ള മുട്ട കടത്തിനു വിലക്കേര്‍പ്പെടുത്തിയിരുന്നു. ഈ വിലക്കുകളെല്ലാം ലംഘിച്ചാണ് യാതൊരു പരിശോധനകളുമില്ലാതെ മുട്ട കേരളത്തിലേക്കു കടത്തിയത്.
ഗോവിന്ദാപുരം വഴി കേരളത്തിലേക്ക് മുട്ട കടത്തല്‍ വ്യാപകമാണെന്നും ചെക്‌പോസ്റ്റുകളില്‍ ആവശ്യമായ പരിശോധന ഉണ്ടായിരുന്നില്ലെന്നും ഡ്രൈവര്‍ പൊലീസിന് മൊഴി നല്‍കി. പിടിച്ചെടുത്ത മുട്ടകള്‍ തമിഴ്്‌നാട്ടിലേക്ക് തിരിച്ചയച്ചേക്കും. നഗരസഭയുടെ ആരോഗ്യവിഭാഗവും പൊലീസും മൃഗസംരക്ഷണവകുപ്പും ചേര്‍ന്ന് ലോറി കസ്റ്റഡിയില്‍ എടുത്തു.
Discussion about this post