തിരുവനന്തപുരം: സ്വകാര്യ സൌരോര്‍ജ പ്ളാന്റില്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതി, ലോടെന്‍ഷന്‍ ഗ്രിഡ് വഴി കടത്തിവിടാന്‍ വൈദ്യുതി ബോര്‍ഡിനു വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ അനുമതി നല്കി. ആദ്യഘട്ടത്തില്‍ കോട്ടയത്തെ മലങ്കര പ്ളാന്റേഷന്‍ ലിമിറ്റഡ് ഉത്പാദിപ്പിക്കുന്ന സൌരോര്‍ജ വൈദ്യുതി വാങ്ങാനാണ് അനുമതി നല്കിയത്. ഇതോടെ സൌരോര്‍ജ വൈദ്യുതി വാങ്ങാന്‍ ബോര്‍ഡിന് ആദ്യ അനുമതിയായി.
സൌരോര്‍ജ വൈദ്യുതി ഗ്രിഡിലേക്കു കടത്തിവിടുന്നതിന് ഒട്ടേറെ പരിമിതികളുണ്ടായിരുന്നു. ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ പരിശോധിച്ചശേഷം സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാകണം വൈദ്യുതി ഗ്രിഡിലേക്കു കടത്തേണ്ടതെന്നു നിര്‍ദേശിക്കുന്നു.
വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ ഇന്‍വെര്‍ട്ടറുകള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നു വൈദ്യുതി ബോര്‍ഡ് അറിയിച്ചു.
Discussion about this post