മുംബൈ: ഇംഗ്ളണ്ടിനെതിരായ ടെസ്റ് പരമ്പരയിലെ ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചു. ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള ടീമിനെയാണ് ബിസിസിഐ പ്രഖ്യാപിച്ചിട്ടുള്ളത്. യുവരാജ് സിംഗും ഹര്‍ഭജന്‍ സിംഗും ടീമില്‍ തിരിച്ചെത്തി. മഹേന്ദ്രസിംഗ് ധോണി ഇന്ത്യന്‍ ടീമിനെ നയിക്കും.
പുതിയ സെലക്ഷന്‍ കമ്മറ്റിയാണ് 15 അംഗ ടീമിനെ പ്രഖ്യാപിച്ചത്. സുരേഷ് റെയ്നയ്ക്ക് പകരം മുരളി വിജയ് ടീമിലെത്തി. ഹര്‍ഭജനൊപ്പം പ്രഗ്യാന്‍ ഓജയും ആര്‍ അശ്വിനും സ്പിന്നര്‍മാരായി ടീമില്‍ ഇടംനേടി. ഇഷാന്ത് ശര്‍മയും ടീമില്‍ സ്ഥാനംപിടിച്ചിട്ടുണ്ട്.
ടീം: മഹേന്ദ്രസിംഗ് ധോണി (ക്യാപ്റ്റന്‍), ഗൌതം ഗംഭീര്‍, വീരേന്ദര്‍ സേവാഗ്, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, വിരാട് കൊഹ്ലി, യുവരാജ് സിംഗ്, ചേതേശ്വര്‍ പൂജാര, ആര്‍. അശ്വിന്‍, ഉമേഷ് യാദവ്, പ്രഗ്യാന്‍ ഓജ, അജിന്‍ക്യാ രഹാനെ, ഹര്‍ഭജന്‍ സിംഗ്, ഇഷാന്ത് ശര്‍മ, മുരളി വിജയ്, സഹീര്‍ ഖാന്‍
5 മുതല്‍ 19 വരെ അഹമ്മദാബാദിലാണ് ആദ്യ ടെസ്റ് നടക്കുന്നത്.
Discussion about this post