കൊച്ചി: പാക്കിസ്ഥാന്‍ സര്‍ക്കാരിനു പ്രളയ ദുരിതാശ്വാസമായി അഞ്ചുകോടി രൂപ നല്‍കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം ചോദ്യം ചെയ്‌ത ഹര്‍ജിയില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ഹൈക്കോടതി വിശദീകരണം തേടി. കേരളത്തിലെ പാവപ്പെട്ട ജനങ്ങള്‍ക്കായുള്ള ദുരിതാശ്വാസ നിധിയില്‍ നിന്നു പാക്കിസ്ഥാനു പണം നല്‍കാനാവില്ലെന്നാണു ഹര്‍ജിക്കാരന്റെ വാദം. കേസ് കോടതി പിന്നീടു പരിഗണിക്കും.
Discussion about this post