തിരുവനന്തപുരം: ‘ഇന്ത്യാ ടുഡെ’യുടെ ഇന്ത്യയിലെ മികച്ച സംസ്ഥാനങ്ങളെക്കുറിച്ചുള്ള വാര്‍ഷിക സര്‍വെയില്‍ കേരളം മുന്നില്‍. ദേശീയതലത്തില്‍ ക്രമസമാധാനപാലനത്തില്‍ ഒന്നാം സ്ഥാനം കേരളത്തിനാണ്. മൊത്തം പ്രകടനത്തില്‍ കേരളം രണ്ടാം സ്ഥാനത്തെത്തി.
ഭരണനൈപുണ്യ വിഭാഗത്തില്‍ ഒന്നാം സ്ഥാനവും രാജ്യത്തെ ഏറ്റവും അഭിവൃദ്ധി നേടിയ സംസ്ഥാനങ്ങളില്‍ രണ്ടാം സ്ഥാനവും കേരളത്തിനു ലഭിച്ചു. അടിസ്ഥാനസൌകര്യവികസനം, കൃഷി എന്നിവയില്‍ കേരളത്തില്‍ വന്‍ മുന്നേറ്റമുണ്ടായതായി സര്‍വേ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അടിസ്ഥാനസൌകര്യത്തില്‍ കേരളം പതിനാലാം സ്ഥാനത്തുനിന്ന് മൂന്നാമതെത്തി. കൃഷിയില്‍ നാലാം സ്ഥാനത്തെത്തി. ആരോഗ്യരംഗത്ത് കേരളത്തിന് എട്ടാം സ്ഥാനമാണുള്ളത്. വ്യവസായ നിക്ഷേപരംഗത്ത് 12 -ല്‍ നിന്ന് എട്ടിലെത്തി. 20 വലിയ സംസ്ഥാനങ്ങള്‍, 10 ചെറിയ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും എന്നിങ്ങനെ തിരിച്ചാണ് സര്‍വേ നടത്തിയത്. വലിയ സംസ്ഥാനങ്ങളുടെ വിഭാഗത്തിലാണ് കേരളത്തെ ഉള്‍പ്പെടുത്തിയത്.
Discussion about this post