ന്യൂഡല്‍ഹി: മുതിര്‍ന്ന നേതാവ് എല്‍.കെ.അഡ്വാനിയുമായി ബിജെപി അധ്യക്ഷന്‍ നിധിന്‍ ഗഡ്കരി കൂടിക്കാഴ്ച നടത്തി. അഡ്വാനിയുടെ ഡല്‍ഹിയിലെ വസതിയില്‍ നടന്ന കൂടിക്കാഴ്ച 15 മിനിറ്റ് നീണ്ടു നിന്നു. അഡ്വാനിയെ കണ്ട് പിറന്നാള്‍ ആശംസ നേരാനാണ് എത്തിയതെന്ന് ഗഡ്കരി പറഞ്ഞു. ബിജെപി നേതാവ് വിജയ് ജോളിയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. അഴിമതി ആരോപണത്തിന്റെ പേരില്‍ ഗഡ്കരി രാജിവെയ്ക്കണമെന്ന ആവശ്യം ശക്തമായതിനിടെയാണ് അദ്ദേഹം അഡ്വാനിയെ കണ്ടത്.
Discussion about this post