
തന്ത്രപ്രവേശന വിളംബരത്തിന്‍റെ വാര്‍ഷികാഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനത്തിന്‍റെ ഭദ്രദീപ പ്രകാശനം ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമം പ്രസിഡന്‍റ് ബ്രഹ്മശ്രീ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി നിര്‍വഹിക്കുന്നു. മുന്‍മന്ത്രി എന്‍.കെ.പ്രേമചന്ദ്രന്‍, തന്ത്രരത്നം പുതുമന മഹേശ്വരന്‍ നമ്പൂതിരി എന്നിവര്‍ സമീപം.
തിരുവനന്തപുരം: തന്ത്രപ്രവേശന വിളംബരത്തിന്റെ 9-ാമത് വാര്‍ഷികാഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നടന്നു. ചേങ്കോട്ടുകോണം ശ്രീരാമദാസാശ്രമം പ്രസിഡന്റ് ബ്രഹ്മശ്രീ സ്വാമി ബ്രഹ്മപാദാനന്ദസരസ്വതി അദ്ധ്യക്ഷത വഹിച്ചു. പുതുമന മഹേശ്വരന്‍ നമ്പൂതിരി വിളംബര അനുസ്മരണ പ്രഭാഷണം നടത്തി. ബ്രഹ്മശ്രീ സ്വാമി ബ്രഹ്മപാദാനന്ദസരസ്വതി ഭദ്രദീപപ്രകാശനവും മന്ത്രി വി.എസ്. ശിവകുമാര്‍ ഉദ്ഘാടനവും നിര്‍വഹിച്ചു. പുതുമന തന്ത്രവിദ്യാലയം വര്‍ഷംതോറും നല്‍കാറുള്ള ക്ഷേത്ര ശ്രീ-വാദ്യകലാനിധി പുരസ്‌കാരങ്ങള്‍ മന്ത്രി എ.പി.അനില്‍കുമാര്‍ വിതരണം ചെയ്തു. മുന്‍മന്ത്രി എന്‍.കെ.പ്രേമചന്ദ്രന്‍ പുരസ്‌കാരജേതാക്കള്‍ക്ക് പ്രശസ്തിപത്രം സമ്മാനിച്ചു. കോര്‍പ്പറേഷന്‍ യു.ഡി.എഫ്. ലീഡര്‍ ജോണ്‍സണ്‍ ജോസഫ് വിളംബരസന്ദേശ പ്രഭാഷണം നടത്തി. പുതുമന തന്ത്രവിദ്യാലയത്തില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ 35 വിദ്യാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റ് വിതരണം ബ്രഹ്മശ്രീ സ്വാമി ബ്രഹ്മപാദാനന്ദസരസ്വതി നിര്‍വഹിച്ചു.
തന്ത്രശാസ്ത്ര പ്രചാരണസഭാ സംസ്ഥാന പ്രസിഡന്റ് പുതുമന മനുനമ്പൂതിരി, ഉപാധ്യക്ഷന്‍ ഹരിപ്പാട് ബാലകൃഷ്ണശര്‍മ്മ, ജനറല്‍ സെക്രട്ടറി ശശികുമാര്‍ കുളങ്ങര, പുതുമന തന്ത്രവിദ്യാലയം കാര്യദര്‍ശികളായ ആറുമുഖ തുളസീധരന്‍, നിലംപറമ്പില്‍ സൂര്യനാരായണ ശര്‍മ്മ, ചേറ്റുപുഴ രാധാകൃഷ്ണന്‍, താന്ത്രികശിഷ്യസമാജം ജില്ലാ പ്രസിഡന്റ് താന്നിമൂട് രാധാകൃഷ്ണ ശര്‍മ്മ എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി. 2003 നവംബര്‍ 12ന് പുതുമന തന്ത്രവിദ്യാലയം നടത്തിയ തന്ത്രപ്രവേശന വിളംബരത്തിന്റെ 9-ാംവാര്‍ഷികമാണ് ഇപ്പോള്‍ ആചരിക്കുന്നത്.
Discussion about this post