* ക്ഷേത്ര സ്വത്ത് പൊതു സ്വത്തല്ല
തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തില്‍ കണ്ടെത്തിയ സ്വത്ത് തുടര്‍ന്നും ക്ഷേത്രത്തില്‍ തന്നെ സൂക്ഷിക്കണമെന്നാണ് തന്‍റെ അഭിപ്രായമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ക്ഷേത്രത്തിന്റെ സ്വത്ത് പൊതുസ്വത്തല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ സുപ്രീം കോടതിയാണ് ഇക്കാര്യത്തില്‍ തീരുമാനം പറയേണ്ടത്. കോടതിയുടെ തീരുമാനമനുസരിച്ച് പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇത്രയുംകാലം സ്വത്ത് സൂക്ഷിച്ചതിലൂടെ രാജകുടുംബത്തിന്റെ വിശ്വസനീയതാണ് ഉയര്‍ന്നിരിക്കുന്നതെന്നും അതികൊണ്ടുതന്നെ
രാജകുടുംബത്തെ തള്ളിപറയുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
Discussion about this post