തിരുവനന്തപുരം: ഇന്ന് അര്‍ദ്ധരാത്രിമുതല്‍ സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ദ്ധന നിലവില്‍വരും. വര്‍ദ്ധന നിലവില്‍ വരുന്നതോടെ മിനിമം ചാര്‍ജ് 5 രൂപയില്‍നിന്ന് ആറു രൂപയായും വിദ്യാര്‍ത്ഥികള്‍ക്കുള്ള നിരക്ക് 50 പൈസയില്‍നിന്ന് ഒരു രൂപയായും വര്‍ദ്ധിക്കും. ഫാസ്റ്റ് പാസഞ്ചര്‍ മുതല്‍ മുകളിലോട്ടുള്ള ബസുകള്‍ക്ക് ഇരുപത്തിയഞ്ച് രൂപയില്‍ കൂടുതലുള്ള ടിക്കറ്റുകള്‍ക്ക് ഒരു രൂപ സെസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇന്ധന വിലയെത്തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ ബസ് ചാര്‍ജ് വര്‍ദ്ധിപ്പിച്ചത്.
Discussion about this post