തിരുവനന്തപുരം: പട്ടത്ത് കാറിനുള്ളില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്െടത്തി. കിളിമാനൂര്‍ സ്വദേശി അരുണ്‍ നായരാണ് മരിച്ചത്. അരുണ്‍ നായരെ കഴിഞ്ഞ നാലു ദിവസമായി കാണാനില്ലെന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. മൃതദേഹത്തിനു രണ്ടു ദിവസത്തിലേറെ പഴക്കമുണ്ടെന്നാണ് പോലീസ് നിഗമനം. ഡ്രൈവിംഗ് സീറ്റില്‍ ഇരിക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
Discussion about this post