തിരുവനന്തപുരം: ജനറല്‍ ആസ്പത്രിയിലെ ഒന്‍പതാം വാര്‍ഡിലെ പ്രശ്നപരിഹാരത്തിനായി നിരീക്ഷണ സമിതി രൂപീകരിക്കുമെന്ന് ആരോഗ്യമന്ത്രി വി.എസ്.ശിവകുമാര്‍ പറഞ്ഞു. ആസ്പത്രിയില്‍ സന്ദര്‍ശനം നടത്തിയശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മൃതദേഹങ്ങള്‍ രോഗികള്‍ക്കൊപ്പം കിടത്തിയെന്ന പരാതിയില്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ അന്വേഷണം നടത്തുമെന്നും അദ്ദേഹം അറിയിച്ചു. നിരീക്ഷണ ക്യാമറ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ സ്ഥാപിക്കും. ജീവനക്കാരുടെ പ്രശ്നങ്ങളും അടിയന്തിരമായി പരിഹരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Discussion about this post