കേരളീയ സമൂഹ്യ ചരിത്രത്തില്‍ സുവര്‍ണ ലിപികളില്‍ എഴുതിച്ചേര്‍ത്ത സംഭവമാണ് 1936ലെ ക്ഷേത്രപ്രവേശന വിളംബരം. ചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മ മഹാരാജാവ് 25-ാം പിറന്നാളില്‍ പുറപ്പെടുവിച്ച ഈ വിളംബരത്തെ അശോകചക്രവര്‍ത്തിയുടെ സമുദായ പരിഷ്‌കരണത്തിന് സമാനമായാണ് സി. രാജഗോപാലാചാരി വിശേഷിപ്പിച്ചത്. ഈ സംഭവത്തെക്കുറിച്ച് കേട്ട ഗാന്ധിജിയുടെ പ്രതികരണം എല്ലാ ഹിന്ദു രാജാക്കന്മാരും തിരുവിതാംകൂര്‍ മഹാരാജാവിനെ പിന്തുടരുമെന്ന് പ്രത്യാശിക്കുന്നുവെന്നാണ്.
ഏഴരപ്പതിറ്റാണ്ടു മുമ്പത്തെ സാമൂഹ്യ സാഹചര്യത്തില്‍ വിപ്ലവകരമായ ഒരു പരിഷ്‌ക്കരണമാണ് ക്ഷേത്രപ്രവേശന വിളംബരം. നൂറ്റാണ്ടുകളായി ക്ഷേത്രത്തിന്റെ പടിക്കു പുറത്തുനിര്‍ത്തി ആരാധനാ സ്വാതന്ത്യം നിഷേധിച്ചിരുന്ന മണ്ണിന്റെ യഥാര്‍ത്ഥ മക്കളായ പിന്നോക്ക സമൂദായങ്ങളുടെ സ്വപ്‌ന സാക്ഷാത്കാരമായിരുന്നു അന്നുണ്ടായത്. ‘ജനനനാലോ മതവിശ്വാസത്താലോ ഹിന്ദുവായ ഏതൊരാള്‍ക്കും നമ്മുടെയും നമ്മുടെ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുമുള്ള ക്ഷേത്രങ്ങളില്‍ പ്രവേശിക്കുന്നതിനോ ആരാധിക്കുന്നതിനോ ഇനിമേല്‍ യാതൊരു നിരോധനവും പാടില്ലെന്നാകുന്നു’ എന്നായിരുന്നു വിളംബരം. ഭാരതത്തിന്റെ ചരിത്രത്തില്‍ തന്നെ ഇത്തരത്തിലൊന്ന് ആദ്യത്തേതാണ്. അതുകൊണ്ടുതന്നെ ഈ സംഭവം കടല്‍ കടന്ന് പാശ്ചാത്യ ശ്രദ്ധയും ആകര്‍ഷിച്ചു.
ശ്രീനാരായണ ഗുരുവിന്റെ അരുവിപ്പുറം പ്രതിഷ്ഠയും ക്ഷേത്രപ്രവേശന വിളംബരവും സമൂഹത്തിന്റെ അടിത്തട്ടില്‍ കിടന്നിരുന്ന വലിയൊരു സമൂഹത്തിന് ആത്മവിശ്വാസം പകരുന്ന സംഭവങ്ങളായിരുന്നു. പിന്നീട് കേരളത്തിലുണ്ടായ നവോത്ഥാനത്തിന് ഈ രണ്ട് സംഭവങ്ങളും പ്രേരകശക്തിയായി ഭവിച്ചു.
ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ മറ്റു പിന്നോക്ക ഹിന്ദു വിഭാഗങ്ങള്‍ക്ക് കേരളത്തിന്റെ സാമൂഹ്യ സാഹചര്യത്തില്‍ ഭൂരിപക്ഷ ഹിന്ദു സമുദായങ്ങള്‍ക്കും ന്യൂനപക്ഷവിഭാഗങ്ങള്‍ക്കുമൊപ്പം എത്താന്‍ കഴിഞ്ഞോ എന്ന ചോദ്യം പ്രസക്തമാണ്. ന്യൂനപക്ഷ പ്രീണനത്തിന്റെ ഫലമായി കേരളത്തില ഹിന്ദു സമൂഹത്തിന്റെ കാല്‍ക്കീഴിലെ മണ്ണ് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. രാഷ്ട്രീയ സാമൂഹ്യ സാമ്പത്തിക മേഖകളില്‍ ന്യൂനപക്ഷം മേല്‍ക്കൈ നേടിക്കഴിഞ്ഞു. അസംഘടിതരായ ഹിന്ദു സമൂഹത്തോട് മാറി വരുന്ന സര്‍ക്കാരുകള്‍ പുറംതിരിഞ്ഞുനില്‍ക്കുകയാണ്. ഈ സാഹചര്യത്തിലാണ് ആദിവാസി മുതല്‍ നമ്പൂതിരി വരെയുള്ള ഹിന്ദു സമൂഹത്തെ ഒരു കുടക്കീഴില്‍ കൊണ്ടുവന്ന് വിശാല ഹിന്ദു ഐക്യമെന്ന ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതിയുടെ സ്വപ്‌നത്തിന് പ്രസക്തിയേറുന്നത്.
അടുത്തകാലത്ത് എസ്.എന്‍.ഡി.പിയുടെയും എന്‍.എസ്.എസിന്റെയും നേതാക്കള്‍ ഐക്യത്തിന് മുന്‍കൈയെടുത്തത് ശുഭോതര്‍ക്കമാണ്. എന്നാല്‍ കേരളത്തിലെ രണ്ടു വലിയ സമൂദായങ്ങള്‍ക്ക് ഹിന്ദു ഐക്യമെന്ന സ്വപ്‌നം സാക്ഷാത്കരിക്കണമെങ്കില്‍ പിന്നോക്ക ഹിന്ദു സമുദായങ്ങളോടുള്ള നിലപാടില്‍ പൊളിച്ചെഴുത്ത് വേണ്ടിവരും. പട്ടികജാതി പട്ടികവര്‍ഗ്ഗ സമുദായങ്ങളുടെയും അറുപത്തിയെട്ടോളം വരുന്ന മറ്റു പിന്നോക്ക ഹിന്ദു സമുദായങ്ങളുടെയും വിശ്വാസമാര്‍ജ്ജിച്ചുകൊണ്ടു മാത്രമേ വിശാല ഹിന്ദു ഐക്യമെന്ന ലക്ഷ്യത്തിലേക്ക് നായര്‍-ഈഴവ സമുദായ നേതൃത്വങ്ങള്‍ക്ക് മുന്നോട്ടുപോകാന്‍ കഴിയു. ദേവസ്വം ബോര്‍ഡ് പോലുള്ള സ്ഥാപനങ്ങളില്‍ ഇന്നുവരെ മറ്റ് പിന്നോക്ക ഹിന്ദു വിഭാഗങ്ങളില്‍പ്പെട്ട ഒരാള്‍ക്കുപോലും അംഗമാകാന്‍ കഴിഞ്ഞിട്ടില്ല. ഇക്കാലമത്രയും പ്രബല സമുദായങ്ങള്‍ അത് പങ്കിട്ടെടുക്കുകയായിരുന്നു. ഇത്തരം സംഭവങ്ങള്‍ പിന്നോക്ക ഹിന്ദു സമുദായങ്ങളില്‍ ഭൂരിപക്ഷ സമുദായങ്ങളെക്കുറിച്ച് സംശയം ജനിപ്പിക്കാനേ ഉതകൂ.
ചരിത്രപരമായ കാരണങ്ങളാല്‍ നൂറ്റാണ്ടുകളായി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടുപോയ ഹിന്ദുക്കളിലെ മറ്റു പിന്നോക്ക വിഭാഗങ്ങളെയും ദളിത് സമൂഹത്തെയും തങ്ങളോടൊപ്പം കൈകോര്‍ത്ത് മുന്നോട്ടുകൊണ്ടുപോയി മുഖ്യധാരാ സമൂഹമാക്കി മാറ്റുകയെന്ന കര്‍ത്തവ്യം എന്‍.എസ്.എസിനും എസ്.എന്‍.ഡി.പിക്കുമുള്ളതാണ്. ഇക്കാര്യത്തില്‍ ആ സമൂദായങ്ങളില്‍പ്പെട്ട ഭൂരിപക്ഷംപേരും യോജിക്കുമെന്ന് ഉറപ്പാണ്. എന്നാല്‍ എന്തുകൊണ്ടോ ഇക്കാര്യത്തില്‍ ജാഗ്രതാ പൂര്‍ണ്ണമായ സമീപനം ഭൂരിപക്ഷ ഹിന്ദു സമുദായ നേതൃത്വങ്ങളില്‍നിന്നുണ്ടായിക്കാണുന്നില്ല. ഹിന്ദുമതത്തില്‍ വിശ്വസിക്കുന്ന എല്ലാവരും തങ്ങളുടെ സഹോദരങ്ങളാണെന്ന കാഴ്ചപ്പാടോടെയുള്ള സമീപനത്തോടെ ഭരണത്തിന്റെ പങ്കാളിത്തംകൂടി മറ്റ് സഹോദര സമൂദായങ്ങള്‍ക്കു പങ്കുവച്ചുകൊണ്ട് ഹിന്ദു ഐക്യത്തിന്റേതായ പുതിയ യുഗത്തിലേക്ക് കേരളത്തിലെ ഹിന്ദു സമൂഹത്തെ നയിക്കാന്‍ എന്‍.എസ്.എസും എസ്.എന്‍.ഡി.പിയും മുന്‍കൈയെടുക്കണം.
Discussion about this post