ചങ്ങനാശ്ശേരി: സി.പി.എം. നായര്‍-ഈഴവ ഐക്യത്തെ ഭയക്കുകയാണെന്ന് എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പറഞ്ഞു. എന്‍.എസ്.എസിനെതിരായ വിമര്‍ശം നിര്‍ത്തിയില്ലെങ്കില്‍ സി.പി.എമ്മിന് അത് ദോഷം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
വി.എസ്. അച്യുതാനന്ദന്‍ മത്സരിച്ചപ്പോഴെല്ലാം എന്‍.എസ്.എസിന്റെ സഹായം തേടിയിട്ടുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വി.എസ് നേരിട്ട് വിളിച്ച് സഹായം അഭ്യര്‍ഥിച്ചതിനു പുറമെ ദൂതന്മാരെ അയക്കുകയും ചെയ്തു. സഹായം പറ്റിയിട്ട് എന്‍.എസ്.എസിനെ വര്‍ഗീയ സംഘടനയെന്ന് വിളിക്കാന്‍ വി.എസ്.അച്യുതാനന്ദന് എങ്ങനെ കഴിയുന്നുവെന്ന് സുകുമാരന്‍ നായര്‍ ചോദിച്ചു.
ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിസ്ഥാനത്ത് തുടരണമെന്നു തന്നെയാണ് എന്‍.എസ്.എസിന്റെ അഭിപ്രായം. പാര്‍ട്ടി തീരുമാനിച്ചാല്‍ രമേശ് ചെന്നിത്തലയ്ക്ക് മന്ത്രിയാകാം. അത് പാര്‍ട്ടിയുടെ ആഭ്യന്തരകാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post