ഇടുക്കി: അഞ്ചേരി ബേബി വധക്കേസില്‍ സിപിഐ(എം) മുന്‍ ഇടുക്കി ജില്ലാ സെക്രട്ടറി എം എം മണിക്ക് പോലീസ് സമന്‍സ് കൈമാറി. നുണപരിശോധനയ്ക്ക് ഹാജരാകാനാണ് സമന്‍സ്. കുഞ്ചിത്തണ്ണിയിലെ വീട്ടിലെത്തിയാണ് പോലീസ് മണിക്ക് നോട്ടീസ് നല്‍കിയത്. ഹാജരാകുന്ന കാര്യം നിയമവിദഗ്ധരുമായി ആലോചിച്ച ശേഷമെന്ന് മണി പ്രതികരിച്ചു.
മണി ഉള്‍പ്പെടെ നാല് പേരെയാണ് നുണപരിശോധനയ്ക്ക് വിധേയരാക്കുക. ഇവര്‍ സമന്‍സ് ഇന്നലെ കൈപ്പറ്റി. പ്രതികള്‍ കുറ്റം നിഷേധിച്ചു, കേസിന്റെ കാലപ്പഴക്കം എന്നീ കാരണങ്ങളാലാണ് നുണപരിശോധന നടത്തുന്നത്. രാഷ്ട്രീയ കൊലപാതകങ്ങള്‍ സംബന്ധിച്ച് എം എം മണി നത്തിയ വിവാദ പ്രസംഗത്തോടെയാണ് കേസിന്റെ പുനരന്വേഷണം തുടങ്ങിയത്. യൂത്ത് കൊണ്‍ഗ്രസ് നേതാവായിരുന്ന അഞ്ചേരി ബേബി 1982ലാണ് കൊല്ലപ്പെട്ടത്.
Discussion about this post