കിര്‍ക്കുക്ക്: ഇറാഖിന്‍റെ വടക്കന്‍ പ്രവിശ്യയിലുണ്ടായ സ്‌ഫോടന പരമ്പരയില്‍ 14 പേര്‍ കൊല്ലപ്പെടുകയും മുപ്പതു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കിര്‍ക്കുക്ക് നഗരത്തിലാണ് ശക്തിയേറിയ സ്‌ഫോടനമുണ്ടായത്.
തുടര്‍ന്ന് ബാഗ്ദാദിനു സമീപമുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ മൂന്ന് സ്‌കൂള്‍ കുട്ടികളുള്‍പ്പെടെ നാലുപേര്‍ കൊല്ലപ്പെട്ടു. ആഭ്യന്തരമന്ത്രാലയത്തിനു സമീപമുണ്ടായ മറ്റൊരു സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും ഒന്‍പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
Discussion about this post