ന്യൂഡല്‍ഹി: പ്രതിരോധ ഗവേഷണ സ്‌ഥാപനം വികസിപ്പിച്ചെടുത്ത മിസൈല്‍ പ്രതിരോധ സംവിധാനം അടുത്ത മാസം പരീക്ഷിക്കുമെന്നു ഡിആര്‍ഡിഒ അധ്യക്ഷന്‍ വി.കെ. സാരസ്വത് അറിയിച്ചു. ഭൂഖണ്ഡാന്തര മിസൈലുകള്‍ പ്രതിരോധിക്കുന്നതിനുള്ള സംവിധാനമാണു പരീക്ഷിക്കുക. സംവിധാനം കഴിഞ്ഞ മാര്‍ച്ച് 15ന് ആദ്യം പരീക്ഷിച്ചെങ്കിലും ലക്ഷ്യമിട്ടതുപോലെ പ്രവര്‍ത്തിച്ചില്ല. 2012ല്‍ മിസൈല്‍ പ്രതിരോധ സംവിധാനത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കാനാവുമെന്നു പ്രതീക്ഷിക്കുന്നതായും സാരസ്വത് പറഞ്ഞു.
Discussion about this post