തൃശൂര്‍: സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച പ്രതിരോധമന്ത്രി എ.കെ.ആന്റണിയുടെ നിലപാടിന് പിന്തുണയുമായി കേന്ദ്രമന്ത്രി കെ.വി.തോമസും രംഗത്തെത്തി. ആന്റണി പറഞ്ഞത് നല്ല പച്ച മലയാളത്തിലാണെന്നും അദ്ദേഹം ഉദ്ദേശിച്ചത് എന്താണെന്ന് എല്ലാവര്‍ക്കും മനസിലായിട്ടുണ്ടെന്നും കെ.വി.തോമസ് പറഞ്ഞു. ഒന്നിച്ചു നിന്നാല്‍ കേരളത്തിന് നല്ലതാണ്. ഇത് എല്ലാവരും മനസിലാക്കണമെന്നും കെ.വി.തോമസ് പറഞ്ഞു. ഇതിനിടെ ആന്റണിയുടെ പ്രസ്താവന സര്‍ക്കിനെതിരല്ലെന്ന വാദവുമായി കേരളത്തിലെ നേതാക്കളും മന്ത്രിമാരും രംഗത്തെത്തി. ആന്റണി വിമര്‍ശിച്ചത് സര്‍ക്കാരിനെ അല്ലെന്ന് തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍ പറഞ്ഞു.
ബ്രഹ്മോസിലെ ട്രേഡ് യൂണിയന്‍ പ്രശ്നങ്ങളെയാണ് ആന്റണി വിമര്‍ശിച്ചത്. പ്രതിരോധ വകുപ്പിന്റെ കീഴിലുള്ള സ്ഥാപനങ്ങളില്‍ ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കുമെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു. ആന്റണി നടത്തിയ വിമര്‍ശനം യുഡിഎഫ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്നതല്ലെന്ന് കണ്‍വീനര്‍ പി.പി.തങ്കച്ചനും പറഞ്ഞു. ബ്രഹ്മോസിലെ ട്രേഡ് യൂണിയന്‍ പ്രശ്നങ്ങളെയാണ് ആന്റണി വിമര്‍ശിച്ചതെന്നും തങ്കച്ചന്‍ കൂട്ടിച്ചേര്‍ത്തു. ബുധനാഴ്ച ബ്രഹ്മോസ് ഇന്റഗ്രേഷന്‍ കോംപ്ളക്സിന്റെ ഉദ്ഘാടന ചടങ്ങിലാണ് എ.കെ. ആന്റണി യുഡിഎഫ് സര്‍ക്കാരിനെ വിമര്‍ശിച്ചത്. സംസ്ഥാനത്തെ സാഹചര്യങ്ങള്‍ അനുകൂലമല്ലാത്തതിനാല്‍ കഴിഞ്ഞ ഒന്നര-രണ്ടു വര്‍ഷമായി കേരളത്തിലേക്കു കേന്ദ്ര പ്രതിരോധ വകുപ്പിന്റെ പദ്ധതികള്‍ കൊണ്ടുവരാനുള്ള ധൈര്യമില്ലെന്നായിരുന്നു ആന്റണിയുടെ വിമര്‍ശനം. കേന്ദ്രം യുപിഎ സര്‍ക്കാരും സംസ്ഥാനം എല്‍ഡിഎഫും ഭരിച്ചപ്പോള്‍ മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദനും വ്യവസായ മന്ത്രിയായിരുന്ന എളമരം കരീമും കാര്യമായി സഹായിച്ചതിനാല്‍ പ്രതിരോധ വകുപ്പിന്റെ ആറു സ്ഥാപനങ്ങള്‍ കേരളത്തിലേക്കു കൊണ്ടുവരാന്‍ സാധിച്ചു. ഇക്കാര്യത്തില്‍ എളമരം കരീമിനെ ചടങ്ങില്‍ ആന്റണി അഭിനന്ദിക്കുകയും ചെയ്തു.
Discussion about this post