ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഗുരുദ്വാരയില്‍ രണ്ട് സിക്ക് വിഭാഗങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇവര്‍ക്ക് വാളുകൊണ്ട് വെട്ടേല്‍ക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. മധ്യ ഡല്‍ഹിയിലെ രകബ്ഗഞ്ച് ഗുരുദ്വാരയില്‍ ഡല്‍ഹി എസ്.ജി.പി.സിയുടെ വര്‍ഗക്കിംഗ് കമ്മിറ്റി യോഗം നടക്കുന്നതിന് തൊട്ടുമുന്‍പാണ് ഏറ്റുമുട്ടല്‍ നടന്നത്. പരംജിത്സിംഗ്, മഞ്ജിത്സിംഗ് തുടങ്ങിയ നേതാക്കളെ പിന്തുണയ്ക്കുന്നവരാണ് പരസ്പരം ഏറ്റുമുട്ടിയത്. എതിര്‍ വിഭാഗക്കാര്‍ വെടിവെച്ചുവെന്ന് ഇരുകൂട്ടരും പരാതിപ്പെട്ടു. അതേസമയം, വെടിവെപ്പ് നടന്നതിന് തെളിവൊന്നുമില്ലെന്ന് പോലീസ് പറഞ്ഞു.
Discussion about this post