ശബരിമല: സന്നിധാനത്ത് ശ്രീകോവിലും തിരുമുറ്റവും സംരക്ഷണത്തിന് ഇനിമുതല്‍ കേരളാ പോലീസിന്റെ കീഴിലുള്ള കമാന്‍ഡോകളും. എന്‍എസ്ജി പരിശീലനം ലഭിച്ച പത്ത് കമാന്‍ഡോകളാണ് ശ്രീകോവിലിനും ചുറ്റും സംരക്ഷണത്തിനുള്ളത്. പാര്‍ട്ടി കമാന്‍ഡര്‍ വി.ജി.അജിത് കുമാറിനാണ് കമാന്‍ഡോകളുടെ നേതൃത്വം. ഇവരെ കൂടാതെ ഐആര്‍ബിയുടെ 15 കമാന്‍ഡോകളും തിരുമുറ്റത്ത് ഡ്യൂട്ടിയിലുണ്ട്. നീലയൂണിഫോമണിഞ്ഞ ഇവര്‍ കേരളാ പോലീസിന്റെ കീഴിലുള്ള പുതിയ വിംഗാണ്. എകെ 47 തോക്കുകളാണ് കമാന്‍ഡോകളുടെ പക്കലുള്ളത്.
Discussion about this post