മുംബൈ: ലക്ഷ്മി നാരായണന്‍ ഗ്രന്ഥശാലയുടെ പ്രഥമ പ്രസിദ്ധീകരണവും ഭഗവദ്ഗീതയുടെ സ്വതന്ത്ര പരിഭാഷയുമായ ‘മലയാളഗീത’ യുടെ പ്രകാശനകര്‍മ്മം മുംബൈയിലെ രാമഗിരി ശ്രീരാമദാസ ആശ്രമം അദ്ധ്യക്ഷന്‍ ബ്രഹ്മശ്രീ സ്വാമി കൃഷ്ണാനന്ദസരസ്വതി നിര്‍വഹിച്ചു. പുസ്തകത്തിന്‍റെ ആദ്യപ്രതി യുവകവി രാജേന്ദ്രന്‍ കുറ്റൂര്‍ ഏറ്റുവാങ്ങി. നവംബര്‍ 10ന്, ബദലാപ്പൂര്‍ , രാമഗിരി ശ്രീരാമദാസ ആശ്രമത്തിലാണ് പ്രകാശനചടങ്ങ് നടന്നത്. വൈക്കം ഉണ്ണികൃഷ്ണന്‍ നായരാണ് പുസ്തകത്തിന്‍റ പരിഭാഷ നടത്തിയിട്ടുള്ളത്.
Discussion about this post