തിരുവനന്തപുരം: ജില്ലാ പഞ്ചായത്തും സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാതല കേരളോത്സവം ഡിസംബര്‍ ആദ്യം വെങ്ങാനൂരില്‍ നടത്തും. ജില്ലാതല കേരളോത്സവത്തിന്റെ സംഘാടനത്തിനായി നവംബര്‍ 21ന് ഉച്ചയ്ക്ക് 2 മണിയ്ക്ക് വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ കൂടുന്ന സ്വാഗതസംഘം രൂപീകരണ യോഗത്തില്‍ ജില്ലയിലെ ജനപ്രതിനിധികള്‍, രാഷ്ട്രീയ-യുവജനസംഘടനാ നേതാക്കന്‍മാര്‍, സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകര്‍, സന്നദ്ധസംഘടനാ പ്രതിനിധികള്‍, അധ്യാപകര്‍, കായിക രംഗത്തെ പ്രമുഖര്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഉദേ്യാഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രമണി പി.നായര്‍ അറിയിച്ചു.
Discussion about this post