ശിവഗിരി: ടിബറ്റന്‍ ആത്മീയനേതാവ് ദലൈലാമ ശിവഗിരി സന്ദര്‍ശിക്കും. ശനിയാഴ്ച രാവിലെ 9ന് ശിവഗിരിയിലെത്തുന്ന അദ്ദേഹം തീര്‍ഥാടനത്തോടനുബന്ധിച്ച് നടക്കുന്ന തീര്‍ഥാടന വിളംബര സന്ദേശങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കും. ഗുരുപൂജാ ഹാളിന്റെ രണ്ടാംനിലയില്‍ നടക്കുന്ന സമ്മേളനത്തില്‍ ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സ്വാമി പ്രകാശാനന്ദ അധ്യക്ഷത വഹിക്കും. സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍, ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിക്കും.
ദലൈലാമയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് സുരക്ഷാക്രമീകരണങ്ങള്‍ ശക്തിപ്പെടുത്തി. കഴിഞ്ഞദിവസം ദലൈലാമയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ശിവഗിരിയിലെത്തി സ്ഥിതിഗതികള്‍ അവലോകനം ചെയ്യുകയുണ്ടായി.
Discussion about this post