പട്ന: പട്നയില്‍ സൂര്യഷഷ്ഠി പൂജയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും ഗംഗാനദിക്കു കുറുകെ നിര്‍മിച്ച താത്കാലിക പാലം തകര്‍ന്ന് 20 പേര്‍ മുങ്ങിമരിച്ചു. ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. മരിച്ചവരില്‍ ഒമ്പതുകുട്ടികളുമുണ്ടെന്ന് സിറ്റി പോലീസ് സൂപ്രണ്ട് ജയന്ത് കാന്ത് അറിയിച്ചു. പാലത്തില്‍ വൈദ്യുതി നിലച്ചതിനെത്തുടര്‍ന്നാണു തിക്കും തിരക്കുമുണ്ടായത്.
സൂര്യഷഷ്ഠി പൂജ കഴിഞ്ഞ് തീര്‍ഥാടകര്‍ മടങ്ങുമ്പോഴായിരുന്നു സംഭവം. പരിക്കേറ്റവരെ പട്ന മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Discussion about this post