നോംപെന്‍: അമേരിക്കയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിന് ബൊറാക് ഒബാമയ്ക്ക് മന്‍മോഹന്‍ സിംഗ് ആശംസ അറിയിച്ചു. ഒബാമ തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം ആശംസകള്‍ അറിയിച്ച് മന്‍മോഹന്‍ കത്തയച്ചിരുന്നു. കഴിഞ്ഞ നാലു വര്‍ഷമായി ഇരു രാജ്യങ്ങളും തമ്മില്‍ നടത്തിവന്നിരുന്ന സഹകരണത്തെക്കുറിച്ചു കത്തില്‍ മന്‍മോഹന്‍ ഓര്‍മിപ്പിച്ചിരുന്നു. അതേസമയം, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോന്‍ അമേരിക്കന്‍ സുരക്ഷാ ഉപദേഷ്ടാവ് ടോം ഡൊനിലോണുമായി കൂടിക്കാഴ്ച നടത്തി. തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുടെ (ആസിയാന്‍) ഉച്ചകോടിക്കിടെ ഒബാമയെ കണ്ടപ്പോഴാണ് ഇന്ത്യന്‍ പ്രധാനമന്ത്രി ആശംസകള്‍ അറിയിച്ചത്.
Discussion about this post