ന്യൂഡല്‍ഹി: ജയലളിതക്കെതിരായ നിയമസഭാ തിരഞ്ഞെടുപ്പുകേസിലെ ഹൈക്കോടതി ഉത്തരവ് പുനഃപ്പരിശോധിക്കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. 2001 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നാല് നാമനിര്‍ദ്ദേശപത്രികകള്‍ സമര്‍പ്പിച്ചെന്ന കേസില്‍ ജയലളിതക്കെതിരെ കേസെടുക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്. മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമെടുത്ത ക്രിമിനല്‍ നടപടികള്‍ സുപ്രീം കോടതി റദ്ദാക്കിയിട്ടുണ്ട്.
Discussion about this post