കൊച്ചി: നാവിക വാരാഘോഷത്തിന് ഡിസംബര്‍ നാലിനു തുടക്കമാകുമെന്നു കേരള, ലക്ഷദ്വീപ് നേവല്‍ ഓഫീസര്‍ കമാന്‍ഡര്‍ എം.ആര്‍. അജയകുമാര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ദക്ഷിണ നാവിക ആസ്ഥാനത്തു നടക്കുന്ന ചടങ്ങില്‍ ഹൈക്കോടതി ചീഫ് ജസ്റീസ് മഞ്ജുള ചെല്ലൂര്‍ മുഖ്യാതിഥിയാകും.
നാലിനു ബീറ്റിംഗ് ദി റിട്രീറ്റ് നാവിക ബാന്‍ഡ് മേളത്തോടെ ഈ വര്‍ഷത്തെ ആഘോഷങ്ങള്‍ക്കു തുടക്കമാകും. സുഭാഷ് പാര്‍ക്കില്‍ ഡിസംബര്‍ ഏഴ്, എട്ട് തീയതികളിലായി നേവിയുടെ പരിശീലനപ്രകടനങ്ങള്‍ നടക്കും. എട്ടിനു നടക്കുന്ന പരിപാടിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുഖ്യാതിഥിയായിരിക്കും. നേവിയുടെ യുദ്ധക്കപ്പലുകള്‍, ചെറുവിമാനങ്ങള്‍ എന്നിവ പ്രദര്‍ശിപ്പിക്കും.
നാവിക വാരാഘോഷത്തിനു മുന്നോടിയായി ലക്ഷദ്വീപില്‍ മെഡിക്കല്‍ ക്യാമ്പുകളും ഫോര്‍ട്ട്കൊച്ചി ഗുഡ്ഹോപ്പ് ഓള്‍ഡ് ഏജ് ഹോമില്‍ സേവനപ്രവര്‍ത്തനങ്ങളും നടന്നു. 25നു ഫോര്‍ട്ട് കൊച്ചി സെന്റ് ജോണ്‍ ഡി ബ്രിട്ടോസ് കോണ്‍വെന്റ് ആന്‍ഡ് വെയ്ഫ്സ് ഹോമില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും. നാവിക ഡോക്ടര്‍മാര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കും. വാരാചരണത്തിന്റെ ഭാഗമായി ഡിസംബര്‍ 13 മുതല്‍ 16 വരെ ദക്ഷിണ നാവിക ആസ്ഥാനം സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കും.
 
			


 
							









Discussion about this post