Monday, May 12, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home ഗുരുവാരം

പരമഹംസന്‍

by Punnyabhumi Desk
Nov 22, 2012, 01:07 pm IST
in ഗുരുവാരം

ഗുരുനാഥനായ ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരെക്കുറിച്ച് ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ രചിച്ച പാദപൂജ എന്ന ഗ്രന്ഥത്തില്‍ നിന്ന്.

”ഹംസപരമഹംസയോര്‍ മാനസാര്‍ച്ചനം” – ഹംസനും പരമഹംസനും മാനസാര്‍ച്ചനമാണ് വിധിച്ചിട്ടുള്ളത്. ശ്രീരാമസീതാഹനുമദ് വിഗ്രഹം പ്രതിഷ്ഠിക്കുന്നതിനുമുന്‍പും പ്രതിഷ്ഠിച്ചതിനുശേഷവും സ്വാമിജി നടത്തിയിരുന്ന മാനസപൂജ അതീവമഹത്തരവും ഉപാധികളില്‍നിന്ന് സാമാന്യേന മുക്തവുമായിരുന്നു. സീതാരാമഹനുമദ് വിഗ്രഹത്തിനുമുന്നില്‍ മൂലബന്ധനാസനത്തിലിരുന്ന് ആത്മപൂജകഴിഞ്ഞ് ആരാധാനയിലേര്‍പ്പെടുന്ന സ്വാമിജി നടത്തിയിരുന്ന മാനസാര്‍ച്ചനയും പൂജയും കുടീചകവൃത്തിയില്‍നിന്ന് ഹംസപരമഹംസലക്ഷണത്തിലേക്ക് വളര്‍ന്നു കഴിഞ്ഞിരുന്നു.

”തുരീയാതീതാവധൂതയോ: സോ ഹംഭാവനാ കുടീചകബഹൂദകയോ മന്ത്രജപാധികാരോ ഹംസപരമഹംസയോ ധ്യാനാധികാര, സ്തുരീയാ തീതാവധൂതയോര്‍ നത്വന്യാധികാര: തുരീയാതീതാവധൂതയോര്‍ മഹാവാക്യോപ- ദേശാധികാര: പരമഹംസസ്യാപി.”

തുരീയാതീതനും അവധൂതനും ‘സോഹം’ (അതു ഞാനാകുന്നു) എന്നഭാവന മതിയാകും. കുടീചകബഹൂദകന്മാര്‍ക്ക്  മന്ത്രോച്ചാരണത്തിനും, ഹംസനും പരമഹംസനും ധ്യാനത്തിനും, തുരീയതനും അവധൂതനും മഹാവാക്യോപദേശത്തിനും അധികാരമുണ്ട്. പ്രണവാനുസന്ധാനത്തില്‍ മാനുഷപ്രണവം (സാധാരണ പ്രണവം) കുടീചകബഹൂദകന്മാര്‍ക്കും, ആന്തരികപ്രണവം ഹംസനും പരമഹംസനും, ബ്രഹ്മപ്രണവം തുരീയാതീതനും അവധൂതനും വിധിച്ചിരിക്കുന്നു.

തുരീയാതീതനും അവധൂതനും ‘സോഹം’ (അതു ഞാനാകുന്നു) എന്നഭാവന മതിയാകും. കുടീചകബഹൂദകന്മാര്‍ക്ക്  മന്ത്രോച്ചാരണത്തിനും, ഹംസനും പരമഹംസനും ധ്യാനത്തിനും, തുരീയതനും അവധൂതനും മഹാവാക്യോപദേശത്തിനും അധികാരമുണ്ട്. പ്രണവാനുസന്ധാനത്തില്‍ മാനുഷപ്രണവം (സാധാരണ പ്രണവം) കുടീചകബഹൂദകന്മാര്‍ക്കും, ആന്തരികപ്രണവം ഹംസനും പരമഹംസനും, ബ്രഹ്മപ്രണവം തുരീയാതീതനും അവധൂതനും വിധിച്ചിരിക്കുന്നു.

കുടീചകബഹൂദകന്മാര്‍ക്ക് ശ്രവണമാണ് വിധിച്ചിരിക്കുന്നത്. മനനം ഹംസനും പരമഹംസനും നിദിധ്യാസനം തുരീയാതീതനും അവധൂതനുമാണ് വിധിച്ചിട്ടുള്ളത്. എന്നാല്‍ ആത്മാനുസന്ധാനത്തില്‍നിന്ന് വ്യത്യസ്തമായി മേല്പറഞ്ഞ യാതൊരുമാര്‍ഗത്തിനും ഫലമുള്ളതായി കരുതുവാന്‍ സാധ്യമല്ല. എല്ലാവരുടേയും ലക്ഷ്യം പരമപദപ്രാപ്തി തന്നെയാണ്. അനുസ്യൂതമുള്ള പ്രയത്‌നം തുടര്‍ന്നുകൊണ്ടേയിരിക്കണം. പ്രാപഞ്ചികങ്ങളായ വിഷയങ്ങളില്‍ നിന്നു മോചനംനേടാനും ജീവന്മുക്താവസ്ഥയും കൈവല്യാവസ്ഥയും കൈവരിക്കാനും പ്രയത്‌നിച്ചുകൊണ്ടിരിക്കേണ്ടത് മേല്പറഞ്ഞ ഏതുവിഭാഗത്തില്‍പ്പെട്ട സന്യാസിക്കും അത്യന്താപേക്ഷിതമാണ്.

സന്യാസത്തിന് വകഭേദങ്ങള്‍ നിശ്ചയിക്കുമ്പോള്‍ അതില്‍തന്നെ ഒരു വൈരുദ്ധ്യമുണ്ട്. വൈവിധ്യം നിറഞ്ഞ പ്രപഞ്ചത്തിലെ ഏകത്വം കണ്ടെത്തുകയാണ് സന്യാസത്തിന്റെ ലക്ഷ്യം. ഏകത്വം കണ്ടെത്താനുള്ള മാര്‍ഗ്ഗം പലതാകുന്നതില്‍ തെറ്റില്ല. പലതിനേയും ഏകത്വത്തിലേക്കെത്തിക്കുന്ന സങ്കല്പം നഷ്ടപ്പെടാകിരുന്നെങ്കിലേ മാര്‍ഗങ്ങളുടെ വൈവിധ്യം സന്യാസത്തില്‍ അംഗീകരിക്കപ്പെടേണ്ടതായുള്ളു. വിവിധമാര്‍ഗങ്ങളിലോരോന്നിന്റെയും പ്രാധാന്യത്തെപ്പറ്റി വാദമുഖങ്ങളുന്നയിച്ച് മാര്‍ഗഭ്രംശവും ലക്ഷ്യഭ്രംശവും വരുന്നവരുണ്ട്. അത്തരക്കാര്‍ക്ക് വന്നുപോയ പിശക് ലക്ഷ്യത്തെ സാധൂകരിക്കാത്ത വിഭാഗീയചിന്തയാണ്.

ശാക്തേയന്‍, വൈഷ്ണവന്‍, ശൈവന്‍, അദൈ്വതി, വിശിഷ്ടാദൈ്വതി, ദൈ്വതി എന്നി പ്രകാരം സങ്കല്പിക്കപ്പെട്ടിരിക്കുന്ന സന്യാസപാരമ്പര്യം മാര്‍ഗങ്ങളില്‍ തപ്പിത്തടഞ്ഞ് വാദകോലാഹലങ്ങള്‍ മുഴക്കി. പൂര്‍ണമേത്, അപൂര്‍ണമേത്, ശ്രേഷ്ഠമേത്, നീചമേത് എന്നിങ്ങനെയുള്ള വാദഗതിയില്‍കുടുങ്ങി നശിച്ചുപോകുന്നു. അതുണ്ടാകാതിരിക്കാന്‍ അന്തിമമായ ലക്ഷ്യത്തിലേയ്ക്കുള്ള ബാധ്യതയും അതിലെത്താനുള്ള മാര്‍ഗങ്ങളും പൊരുത്തപ്പെടുത്തണം. കുടീചകന്‍, ബഹൂദകന്‍, ഹംസന്‍, പരമഹംസന്‍, തുരീയന്‍, തുരീയാതീതന്‍, അവധൂതന്‍ തുടങ്ങിയ വിവിധ സന്യാസിപരമ്പരയില്‍പെട്ടവര്‍ക്കും മേല്പറഞ്ഞ കാര്യം ബാധകമാണ്. സാധകന്റെ കുറവുകളെ പരിഹരിച്ച് ലക്ഷ്യത്തിലെത്താനാണല്ലോ ഓരോ മാര്‍ഗവും സ്വീകരിക്കുന്നത്. സ്വീകരിക്കുന്ന മാര്‍ഗം ലക്ഷ്യത്തെ ഭിന്നിപ്പിക്കുന്നതോ മാര്‍ഗത്തില്‍ ഭിന്നതവരുത്തുന്നതോ ആകരുത്. അപ്രകാരമുള്ള ഭിന്നതകള്‍ സാധകന്റെ മനസ്സിലാണ്  ഭിന്നതകള്‍ സൃഷ്ടിക്കുന്നത്. ഈ ഭിന്നതകള്‍ അനുകൂലികളും പ്രതികൂലികളുമായുള്ളവരെ സമൂഹത്തില്‍ സൃഷ്ടിക്കുന്നു. നാനാമാര്‍ഗങ്ങളെ അവലംബിച്ചുകൊണ്ട് പ്രപഞ്ചസത്തയുടെ കേന്ദ്രബിന്ദുവിലേക്കുവളര്‍ന്നെത്തുന്ന രീതികളായിട്ടേ വിവിധ ചര്‍ച്ചകളെ കാണാനാകൂ.

ShareTweetSend

Related News

ഗുരുവാരം

ആത്മാരാമന്‍

ഗുരുവാരം

യോഗക്ഷേമം വഹാമ്യഹം

ഗുരുവാരം

ശ്രീനീലകണ്ഠമഹാപ്രഭു

Discussion about this post

പുതിയ വാർത്തകൾ

പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്നും കാണാതായ സ്വര്‍ണം തിരികെ ലഭിച്ചു

ഓപ്പറേഷൻ സിന്ദൂറിൽ ലക്ഷ്യം വെച്ചത് ഭീകരരെ മാത്രം: പ്രതിരോധ സേന

വെടിനിർത്തലിന് പിന്നാലെ അതിർത്തിയിൽ വീണ്ടും പാകിസ്ഥാൻ്റെ പ്രകോപനം

പാകിസ്ഥാന്റെ വ്യാജ പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം

ഭീകരാക്രമണത്തില്‍ ജമ്മു കശ്മീരില്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

എസ്.എസ്.എല്‍.സി പരീക്ഷാഫലം: ശ്രീനീലകണ്ഠവിദ്യാപീഠത്തിന് ഇക്കുറിയും നൂറുമേനി വിജയം

ഓപ്പറേഷന്‍ സിന്ദൂര്‍: ജെയ്ഷെ തലവന്‍ മസൂദ് അസറിന്റെ കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടു

രാജ്യം കനത്ത സുരക്ഷയില്‍; പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ വിദേശ സന്ദര്‍ശനം മാറ്റിവെച്ചു

ഓപ്പറേഷന്‍ സിന്ദൂര്‍: പഹല്‍ഗാം ഭീകരാക്രമണത്തിനെതിരെ ഇന്ത്യയുടെ ശക്തമായ തിരിച്ചടി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies