ന്യൂഡല്‍ഹി: കൊച്ചി മെട്രോ, കെപിസിസി പുനഃസംഘടന എന്നിവ സംബന്ധിച്ച ചര്‍ച്ചകള്‍ ഇന്നും നാളെയുമായി ഡല്‍ഹിയില്‍ നടക്കും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയിലെത്തി. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്,കെ സി ജോസഫ് കൊച്ചി മെട്രോ എം ഡി ഏലിയസ് ജോണ്‍ എന്നിവരും ഡല്‍ഹിയില്‍ എത്തുന്നുണ്ട്. ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത്, നഗരവികസന മന്ത്രി കമല്‍നാഥ് എ കെ ആന്റണി എന്നിവരുമായിട്ടാണ് ഇവര്‍ ചര്‍ച്ച നടത്തുക.
എകെ ആന്റണി ഇതിനകം പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്, കമല്‍നാഥ്, ക്ഷീലാ ദീക്ഷിത് എന്നിവരുമായി കൊച്ചി മെട്രോ വിഷയം ചര്‍ച്ച നടത്തിയിട്ടുണ്ട്. കൊച്ചി മെട്രോയുടെ നിര്‍മ്മാണ ചുമതല ഡിഎംആര്‍സിക്ക് ഏറ്റെടുക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത് ഉമ്മന്‍ചാണ്ടിക്കയച്ച കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കെപിസിസി പുന:സംഘടനയുമായി ബന്ധപ്പെട്ട് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മധുസൂദനന്‍ മിശ്രി തുടങ്ങിയവരുമായി ചര്‍ച്ച നടത്തും. കേരളത്തിന്റെ വിവിധ ആവശ്യങ്ങള്‍ക്കായി ജയന്ത്രി നടരാജന്‍, പള്ളം രാജു, ജി കെ വാസന്‍ എന്നിവരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തും.
Discussion about this post