മുംബൈ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്കു തോല്‍വി. ഇന്ത്യയ്‌ക്കെതിരെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് പത്തു വിക്കറ്റ് ജയം കണ്ടു. വിക്കറ്റൊന്നും നഷ്ടപ്പെടാതെ 57 റണ്‍സിന്റെ വിജയലക്ഷ്യം ഇംഗ്ലണ്ട് മറികടന്നു. ഇതോടെ നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇരു ടീമുകളും ഓരോ മല്‍സരം ജയിച്ച് സമനിലയിലായി. 18 റണ്‍സെടുത്ത് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ അലസ്റ്റര്‍ കുക്കും 30 റണ്‍സോടെ നിക് കോംപ്റ്റനും പുറത്താകാതെ നിന്നു.
ഏഴിന് 117 എന്ന നിലയില്‍ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടങ്ങിയ ഇന്ത്യ 142 ന് പുറത്തായി. ഇംഗ്ലണ്ടിനു വേണ്ടി മോണ്ടി പനേസര്‍ ആറുവിക്കറ്റ് വീഴ്ത്തി. ഗ്രെയിം സ്വാനാണ് ശേഷിച്ച നാലു വിക്കറ്റും. നാലാം ദിനമായ ഇന്ന് ഇന്ത്യ ബാറ്റിങ് പുനരാരംഭിക്കുമ്പോള്‍ ഗൗതം ഗംഭീറും ഹര്‍ഭജന്‍ സിങ്ങുമായിരുന്നു ക്രീസില്‍. സ്‌കോര്‍ 129 ല്‍ വച്ച് ഹര്‍ഭജനയെും(21), 131 ല്‍ വച്ച് സഹീര്‍ ഖാനെയും(1) ഓപ്പണര്‍ ഗൗതം ഗംഭീറിനെയും (65) ഇന്ത്യക്ക് നഷ്ടപ്പെട്ടു.
വീരേന്ദര്‍ സേവാഗ് (9), ചേതേശ്വര്‍ പൂജാര (6), സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ (8), വിരാട് കോഹ്‌ലി (7), യുവരാജ് സിങ് (8), എം.എസ്. ധോണി (6), ആര്‍. അശ്വിന്‍ (11) എന്നിങ്ങനെയാണ് രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാരുടെ സ്‌കോറുകള്‍. രണ്ടിന്നിങ്‌സിലുമായി മോണ്ടി പനേസര്‍ പതിനൊന്ന് വിക്കറ്റുകള്‍ വീഴ്ത്തി.
ആറുവര്‍ഷത്തിനു ശേഷം ഇതാദ്യമായാണ് ഇംഗ്ലണ്ട്, ഇന്ത്യയില്‍ ടെസ്റ്റ് മല്‍സരം ജയിക്കുന്നത്. മൂന്നാം ടെസ്റ്റ് ഡിസംബര്‍ അഞ്ചു മുതല്‍ ഒന്‍പതു വരെ കൊല്‍ക്കത്തയില്‍ നടക്കും.
സ്‌കോര്‍ ഇന്ത്യ: 327, 142. ഇംഗ്ലണ്ട്: 413, 58.
Discussion about this post